പ്രതിഷേധങ്ങൾക്കൊടുവിൽ മുട്ട് മടക്കി ;മലയാളം സംസാരിക്കാം;  വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജിബി പന്ത് ആശുപത്രി

നഴ്സിങ് സൂപ്രണ്ട് തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 | 
health workers

ന്യൂഡല്‍ഹി: നഴ്സിങ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹി ജിബി പന്ത് ആശുപത്രി. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. നഴ്സിങ് സൂപ്രണ്ട് തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


 

നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. ഇവര്‍ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയിരിരുന്നത്.

alsoreadമലയാളവും ഇന്ത്യൻ ഭാഷയാണ്, ഈ വിവേചനം അവസാനിപ്പിക്കുക’; ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെതിരെ പ്രതിഷേധം ശക്തം 

ജോലിസ്ഥലത്ത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെ തനിരവധി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

alsoread മലയാളം നഹി ..! നഴ്സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് പിന്‍വലിക്കുകയാണെന്നും തങ്ങള്‍ സര്‍ക്കുലറിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ആശുപത്രി അറിയിച്ചിരിക്കുന്നത്.