ഇരട്ടപ്രഹരമായി ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു

 | 
FUEL PRICE

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടിന് പിന്നാലെ ഇന്ധനവിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്.

37 ദിവസത്തിനകം 22 തവണയാണ് വില വര്‍ധിപ്പിച്ചത്. ഈ ജൂണില്‍ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില.

പാലക്കാട് പെട്രോള്‍ വില 96.86 ഉം ഡീസല്‍ വില 92.26 ഉം ആണ് . കേരളത്തില്‍ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസല്‍ 91.19 എന്നിങ്ങനെയാണ് വില

കോവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോഴും സാധാരണക്കാർ ലോക്ക്ഡൗണിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി ഇന്ധനവില വർധിക്കുന്നത്. ഇത് സാധാരണകാരുടെ ബജറ്റിനെ പോലും താളം തെറ്റിക്കും. ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനം ഇല്ലാത്ത സ്ഥിതിയിൽ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും.