തിരഞ്ഞെടുപ്പിന് കഴിയാൻ കാത്തിരുന്നു ; പിന്നാലെ ഇന്ധന വില കൂട്ടി കേന്ദ്രം

 | 
തിരഞ്ഞെടുപ്പിന് കഴിയാൻ കാത്തിരുന്നു ; പിന്നാലെ ഇന്ധന വില കൂട്ടി കേന്ദ്രം

ഇന്ധന വില വീണ്ടും കൂട്ടി കേന്ദ്രം. പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 92 രൂപ 74 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ 27 പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 73 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 85 രൂപ 74 പൈസയും. കോഴിക്കോട് 91.17 രൂപയാണ് പെട്രോൾ വില. ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് വില കൂട്ടിയത്.

ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 90.76 രൂപയുമാണ്ഡല്‍ഹിയില്‍ 15 പൈസ വര്‍ധിച്ചതോടെ ഒരു ലിറ്റര്‍ പെട്രോള്‍ വില 90.55 രൂപയായി. മുംബൈയില്‍ ലിറ്ററിന് 96.95 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ ചൊവ്വാഴ്ച 12 പൈസയുടെ വര്‍ധനയുണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 90.76 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു. മെട്രോ നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും, കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില.വില.