18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍

മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
 | 
18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സെന്ററുകളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

ഇന്ന് നടന്ന ഓണ്‍ലൈന്‍ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ വാക്‌സിനേഷനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്. വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാര്‍ക്കും അതിവേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.