ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍

ഞായറാഴ്ച രാത്രി ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.
 | 
kalyan singh

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് കല്യാണ്‍ സിംഗിനെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച രാത്രി ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.

വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ഡിപാര്‍ട്‌മെന്റിന് കീഴിലാണ് കല്യാണ്‍ സിംഗ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കല്യാണ്‍ സിംഗിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ലക്നൗവിലെ പി ജി ഐ ആശുപത്രിയിലാണ് കല്യാണ്‍ സിംഗിനെ പ്രവേശിപ്പിച്ചിരിക്കുന്നത്