'ഹവായ് ചെരുപ്പ് ഇടുന്നവർ പോലും വിമാന യാത്രക്കാരായി'; മോദിയുടെ 7  വർഷത്തെ ഭരണ നേട്ടങ്ങളെ  എണ്ണി പറഞ്ഞ്‌ യോഗി

അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം വികസിപ്പിച്ചു
 | 
modi and yogi

ഹവായി ചെരുപ്പ് ധരിച്ച് നടക്കുന്ന സാധാരണക്കാരെ പോലും വിമാനയാത്രക്കാരായി മാറ്റാൻ മോദി ഭരണം പ്രാപ്തരാക്കിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

മോദി അധികാരത്തിൽ എത്തുമ്പോൾ പൊള്ളയായതും ആഭ്യന്തര പ്രശ്നങ്ങളും നിറഞ്ഞ രാജ്യമായിരുന്നു ഇന്ത്യയെന്നും അഴിമതിയും ഭീകരവാദവും ഉച്ച സ്ഥായിൽ ആയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ഏഴ് വർഷത്തെ മോദി ഭരണം രാജ്യത്തെ ജനങ്ങൾക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നൽകിയെന്ന് യോ​ഗി ആദിത്യനാഥ് അവകാശപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം വികസിപ്പിച്ചു. 22 എയിംസ് ആശുപത്രികളും 300 മെഡിക്കൽ കോളേജുകളും രാജ്യത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞുകോവിഡിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.