ഇ.പി.എഫ് കേസ്: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു

കേരളത്തില്‍നിന്നുള്ള മേഖലാ പി.എഫ്. കമ്മിഷണര്‍ സന്ദീപ് ബിശ്വാസ് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതിനൊപ്പം ഹൈക്കോടതി വിധി സ്റ്റേചെയ്തത്.
 | 
supreme court vaachaalam

ന്യുഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ ശമ്പളത്തിന് ആനുപാതികമാക്കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്തു. ഹൈക്കോടതി വിധിക്കെതിരേ ഇ.പി.എഫ്. ഓര്‍ഗനൈസേഷനും കേന്ദ്രസര്‍ക്കാരും നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. അതിനിടെയാണ് കേരളത്തില്‍നിന്നുള്ള മേഖലാ പി.എഫ്. കമ്മിഷണര്‍ സന്ദീപ് ബിശ്വാസ് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതിനൊപ്പം ഹൈക്കോടതി വിധി സ്റ്റേചെയ്തത്.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നു വിരമിച്ചവര്‍ നല്‍കിയ അഞ്ഞൂറ്റിപ്പത്തോളം റിട്ടുകളില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ അനുകൂല വിധിക്കെതിരേയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇത് ചൊവ്വാഴ്ച മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണമെന്നും കേസുകള്‍ക്ക് അടിസ്ഥാനമായ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നുവെന്നുമാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് ജൂലായ് 12-നു വിധിച്ചത്.