ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂസ്‌ ക്ലിക്ക് ചൈനയുമായി ബന്ധമുള്ള കമ്ബനിയുടമയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു
 | 
NEWSCLICK

ന്യൂഡല്‍ഹി : ന്യൂസ്‌ ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്. പുറംരാജ്യത്ത് നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ന്യൂസ്‌ ക്ലിക്ക് ചൈനയുമായി ബന്ധമുള്ള കമ്ബനിയുടമയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍- ക്യൂബന്‍ വംശജനായ വന്‍കിട വ്യാപാരി നെവില്ലീ റോയ് സിങ്കത്തില്‍ നിന്ന് പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഫണ്ട് കൈപ്പറ്റിയിരുന്നു.

2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 38 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു