രാജ്യത്താദ്യമായി കോവിഡ് മൃഗങ്ങളില്‍  ; രോഗബാധിതരായത് എട്ട് സിംഹങ്ങള്‍

ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്
 | 
Eight Asiatic lions test positive in COVID-19, first in India

ഹൈദ്രാബാദ്: കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്ത് എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ആദ്യമായാണ് ഇന്ത്യയില്‍ മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.

ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. സിംഹങ്ങളെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്വൈറസ് ബാധ സിംഹങ്ങളിലേയ്ക്ക് പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു.. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്

മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ദ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും.