ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ ഭൂചലനം ; ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

 | 
earthquake

ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉച്ച 12.43ഓടെയായിരുന്നു ഭൂചലനം. കച്ചിലെ ഭചാവുവില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ 14.2 കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസം ഇവിടെ റിക്ടര്‍ സ്കെയിലില്‍ 1.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായിരുന്നു.

രാജ്യത്തെ തന്നെ ഏറ്റവും ഭൂചലന സാധ്യതയുള്ള മേഖലകളിലൊന്നാണ് കച്ച്‌. 2001 ജനുവരി 26ന് കച്ചിലുണ്ടായ ഭൂകമ്ബത്തില്‍ ഇരുപതിനായിരത്തോളം പേര്‍ മരിച്ചതായാണ് കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയിയ ഭൂകമ്ബമാണ് അന്നുണ്ടായത്.