'കോവിഡിന്റെ മൂന്നാം തരംഗം പ്രവചിക്കാന്‍ കഴിയില്ല'  ഇന്ത്യ മുൻ കൂട്ടി  പ്രവർത്തിച്ച് തുടങ്ങണം ; ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള സമയമാണിത്.
 | 
Covid19

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം പ്രവചിക്കാന്‍ കഴിയില്ല, പക്ഷേ, തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്. ഇന്ത്യയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള സമയമാണിത്. രാജ്യത്ത് രോഗബാധ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ കിട്ടുന്ന ആദ്യ അവസരത്തില്‍ത്തന്നെ വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതിനായി ഇന്ത്യ ഇപ്പോഴേ പ്രവര്‍ത്തിക്കണം അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇന്ത്യയില്‍ ദിവസേനയുള്ള അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും ആശങ്കയും വെല്ലുവിളിയും നിറഞ്ഞ അവസ്ഥയിലാണെന്നും ഡോ. പൂനം പറഞ്ഞു.

രാജ്യത്ത് ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒന്നരമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കണക്കുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.