കോവിഡ് രോഗികള്‍ അനാവശ്യമായി സി.ടി സ്‌കാന്‍ ചെയ്യരുത് !! ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

 | 
c.t scan

ന്യൂഡല്‍ഹി : കൊവിഡ് വ്യാപന തീവ്രത ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

കോവിഡ് രോഗികള്‍ അനാവശ്യമായി സി.ടി സ്‌കാന്‍ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് സ്‌കാനിംഗ് ആവശ്യമില്ല. സ്‌കാനിംഗ് റേഡിയേഷന്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജന്‍ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജന്‍ പ്ലാന്റുകള്‍ കൂടി ഓക്‌സിജന്‍ പ്ലാന്റുകളാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.