രാജ്യം ആശ്വാസതീരത്തേക്ക്…! കഴിഞ്ഞ 24 മണിക്കൂറിനിടെ 30093 പേർക്ക് കൂടി കോവിഡ് ;45,254 പേർക്ക് രോഗമുക്തി

വാക്‌സിനേഷൻ 41 കോടി കടന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 41,18,46,401 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്‌
 | 
covid india

ന്യൂഡൽഹി: രാജ്യം ആശ്വാസതീരത്തേക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 30,093 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം 374 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.45,254 പേർ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

വാക്‌സിനേഷൻ 41 കോടി കടന്നതായും കേന്ദ്രസർക്കാർ അറിയിച്ചു. 41,18,46,401 പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്‌