ഇന്ത്യൻ വിപണിയിൽ 500 ൻറെ കള്ളനോട്ട് വ്യാപകം:റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്

കണ്ടെത്തിയ കള്ളനോട്ടുകളിൽ 3.9 ശതമാനം റിസർവ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്.
 | 
cash

 രാജ്യത്തെ വിപണിയിൽ കള്ളനോട്ട് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. ഒരൊറ്റ വർഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തിൽ 29.7 ശതമാനം ഇടിവുണ്ടായി. എന്നാൽ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വർധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കണ്ടെത്തിയ കള്ളനോട്ടുകളിൽ 3.9 ശതമാനം റിസർവ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതിൽ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടും. എന്നാൽ പൊലീസോ, എൻഫോഴ്സ്മെന്റ് ഏജൻസികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതിൽ ഉൾപ്പെട്ടിട്ടിട്ടില്ല.

നിലവിൽ വിപണിയിലുള്ള കറൻസികളിൽ 68.4 ശതമാനമാണ് 500 രൂപ നോട്ടുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ൽ 28740 വ്യാജ കറൻസികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും. 2018 നെ അപേക്ഷിച്ച് 11.7 ശതമാനം വർധനവായിരുന്നു 2019 ൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം കൊച്ചി പൊലീസ് കണ്ടെത്തിയത് 1.8 കോടിയുടെ വ്യാജ കറൻസിയാണ്. അസമിലെ ദിബ്രുഗഡിൽ നിന്ന് 26 ലക്ഷത്തിന്റെ കള്ളനോട്ടും കണ്ടെത്തി.