കോവിഡ് വ്യാപനം: പ്ലസ് ടു പരീക്ഷ റദ്ദാക്കി തമിഴ്‌നാട്

 | 
exam
ചെന്നൈ ∙ പ്ലസ് ടു പരീക്ഷ റദ്ദാക്കി തമിഴ്നാടും. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്നു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെടുത്തത്.