മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ ബി.ജെ.പിയിലേക്ക്; കോൺഗ്രസ് വിട്ടത് രാഹുലിന്‍റെ വിശ്വസ്‌തൻ

ജിതിന്‍ പ്രസാദിന്റെ ഈ കൂറുമാറ്റം പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും വലിയൊരു ആഘാതം തന്നെയാകും. 
 | 
jithin

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിന്‍ പ്രസാദ് ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക്. പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തില്‍ ഡല്‍ഹി ആസ്ഥാനത്ത് വെച്ച്‌ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്.

മധ്യ യു.പിയിലെ അറിയപ്പെടുന്ന ബ്രാഹ്മണ മുഖമാണ് പ്രസാദ് എന്നതിനാല്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പ്രധാനമായും കേന്ദ്ര യു.പിയിലെ ബ്രാഹ്മണ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ജിതിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമാണ്.ജിതിന്‍ പ്രസാദിന്റെ ഈ കൂറുമാറ്റം പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും വലിയൊരു ആഘാതം തന്നെയാകും. കോണ്‍ഗ്രസ് ടീമിന്റെ പ്രധാനിയായിരുന്നു അദ്ദേഹം.