സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്, മാര്‍ക്ക് സമര്‍പ്പിക്കുവാനുള്ള സമയം നീട്ടി നല്‍കി

 | 
Exam

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി നല്‍കി. നേരത്തെ ഇന്നായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കുവാനുള്ള അവസാന തീയതി. ഇതാണ് ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാക്കി സമയ പരിധി നീട്ടി നല്‍കിയത്. യഥാസമയം ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്‌കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്‌ഇ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികളാണ് തുടര്‍ന്നുക്കൊണ്ടിരിക്കുന്നത്.

മാര്‍ക്ക് സമര്‍പ്പിക്കുന്നത് തിടുക്കത്തിലാണെന്നും തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്ബോഴുണ്ടാകുന്ന പിഴവ് ഒഴിവാക്കുവാന്‍ വേണ്ടി സമയം നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിനായി അധ്യാപകരില്‍ സമര്‍ദം ചെലുത്തുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നാണ് സിബിഎസ്‌ഇ വ്യക്തമാക്കുന്നത്.