ബി.ടെക്. ഇനി മലയാളത്തിലും പഠിക്കാം

എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 | 
b tech

ന്യൂഡല്‍ഹി: ബി.ടെക്. ഇനി മലയാളത്തിലും പഠിക്കാം. മലയാള ഭാഷ ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ ബി.ടെക്. പഠനത്തിന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ.) അനുമതി നല്‍കി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.

എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്‌സുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളത്തെക്കൂടാതെ ഹിന്ദി, തെലുഗു, കന്നഡ,മറാഠി, തമിഴ്, പഞ്ചാബി, ഒഡിയ ഗുജറാത്തി, ബംഗാളി, അസമി, എന്നീ ഭാഷകളിലും പഠിക്കാം.