വെന്റിലേറ്ററിൽ കിടക്കുന്ന ഗുരുതര കൊവിഡ് രോഗിയെ കൊണ്ട്  ഗോമൂത്രം കുടിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍ -വീഡിയോ
 

 | 
വെന്റിലേറ്ററിൽ കിടക്കുന്ന ഗുരുതര കൊവിഡ് രോഗിയെ കൊണ്ട് ഗോമൂത്രം കുടിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍ -വീഡിയോ

കോവിഡ് ബാധിച്ച ഒരു രോഗിക്ക് വെന്റിലേറ്ററിൽ ബിജെപി പ്രവർത്തകൻ ഗോമൂത്രം നൽകുന്നു. രോഗിയുടെ വായിൽ ഗോമൂത്രം ഒഴിക്കുന്നത് കാണിക്കുന്ന വീഡിയോ പുറത്തുവിട്ടു.

സൂറത്തിലെ ബിജെപി ജനറൽ സെക്രട്ടറിയാണ് വീഡിയോ പങ്കിട്ടത്. വിവാദത്തെ തുടർന്ന് വീഡിയോ നീക്കം ചെയ്തു. ഒരാൾ പി‌പി‌ഇ കിറ്റും ഷാളും ധരിച്ച് അതിൽ ബിജെപി ലോഗോ കാണിച്ചിരിക്കുന്നു.

പിഇ കിറ്റും ബിജെപി ചിഹ്നം പതിച്ച ഷാളും ധരിച്ച ഒരാളെയാണ് വീഡിയോയില്‍ കാണാനാവുന്നത്.


ബിജെപി നേതാവ് വീഡിയോ ഡീലീറ്റ് ചെയ്‌തെങ്കിലും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നാണംകെട്ട സംഭവമാണിതെന്നും ഇനി ഈ സര്‍ക്കാരിനെതിരെ പറയാന്‍ വാക്കുകളൊന്നുമില്ലെന്നും പറഞ്ഞ് കൊണ്ട് യൂത്ത് കോണ്‍ഗ്രസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.