പിസ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് പറ്റില്ലായെന്ന് അരവിന്ദ് കേജ്രിവാള്‍

 | 
Kejriwal

ന്യുഡല്‍ഹി: വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. പിസ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് പറ്റില്ലായെന്ന് അരവിന്ദ് കേജ്രിവാള്‍ ചോദിക്കുന്നു.

ഈയാഴ്ച ആരംഭിക്കാനിരുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡ് കാലത്ത് പിസ വീടുകളില്‍ ഡെലിവറി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ ചെയ്തുകൂടായെന്നാണ് കേജ്രിവാള്‍ ചോദിച്ചു. അടിസ്ഥാന സൗകര്യം പോലുമില്ലാതെ ആളുകളെ സഹായിക്കാനുള്ള പദ്ധതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ നടപടിക്കെതിരെയുള്ള കേജ്രിവാളിന്റെ പ്രതികരണം.

ഡല്‍ഹിയിലെ 72 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളെ സഹായിക്കാനാണ് പദ്ധതി വഴി ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് ആരോപിച്ചാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ റേഷന്‍ വാങ്ങേണ്ടി വരും എന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ പ്രതികരണം.