ആകാശ യാത്രയ്ക്ക്  ചെലവേറും :രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി ;പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍

 | 
flight

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു.

ദില്ലി നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി- പുനെ, തിരുവനന്തപുരം -മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്.

കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ മാണ്. ബെംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബെംഗളൂരു, തിരു- ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ.

ബെംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബെംഗളൂരു, തിരു- ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.