ഹരിയാനയിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ

 | 
ഹരിയാനയിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ

ച​ണ്ഡീഗ​ഡ്: കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഹ​രി​യാ​ന​യി​ൽ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ, ബാ​ങ്ക്, അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ച​ര​ക്ക് ഗ​താ​ഗ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബ​സു​ക​ൾ, മെ​ട്രൊ എ​ന്നി​വ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ർ​വീ​സ് ന​ട​ത്താം. ടാ​ക്സി കാ​റു​ക​ളി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം. ട്രെ​യി​ൻ സ​ർ​വീ​സി​നും ത​ട​സ​മി​ല്ല.

പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. തിയെറ്റ​റു​ക​ൾ, മാ​ളു​ക​ൾ, മാ​ൾ, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ജിം​നേ​ഷ്യം, സ്പോ​ർ​ട്സ് കോം​പ്ല​ക്സ്, നീ​ന്ത​ൽ​ക്കു​ളം, പാ​ർ​ക്ക്, ബാ​ർ, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ​വ അ​ട​ച്ചി​ടും. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കൊവി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 13,322 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ 5,14,888 കൊവി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്ച 145 പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.