ഗുരുപൂജ 2021: ബാലഗോകുലം കുട്ടികൾ ഗുരുവിന്റെ ഭവനത്തിലെത്തി ആദരിക്കും 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികൾ വിട്ടിലെത്തി  ഗുരുക്കന്മാരെ ആദരിക്കുമെന്ന് പൊതുകാര്യദർശി കെ എൻ സജികുമാർ അറിയിച്ചു  
 | 
balagokulam

ബാലഗോകുലം സംസ്ഥാന വ്യാപകമായി ജൂലൈ 25 ന് ഗുരുപൂജ നടത്തും.കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികൾ വിട്ടിലെത്തി  ഗുരുക്കന്മാരെ ആദരിക്കുമെന്ന് സംസ്ഥാന പൊതുകാര്യദർശി കെ എൻ സജികുമാർ അറിയിച്ചു .

ഒന്നോരണ്ടോ മുതിർന്ന കുട്ടികൾ പ്രവർത്തകരുമായി നിശ്ചയിച്ചിട്ടുള്ള ഗുരുവിന്റെ ഭവനത്തിലെത്തി ആദരിക്കുകയും മറ്റുള്ള ഗോകുലംഗങ്ങളും പ്രവർത്തകരും  ഓൺലൈൻ മാധ്യമത്തിലൂടെ ഗുരുപൂജയിൽ പങ്കെടുക്കുകയും ചെയ്യും. അതേസമയം ജൂലൈ 25 അമൃത ഭാരതി സമ്പർക്ക ദിനമായി ആചരിക്കുമെന്നും സജികുമാർ അറിയിച്ചു.