വിയർപ്പ് നാറ്റം നിങ്ങളെ അലട്ടുന്നുണ്ടോ ? 

യഥാർത്ഥത്തിൽ വിയർപ്പല്ല, മറിച്ച് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ഈ ദുർഗന്ധത്തിന് കാരണമാകുന്നത്
 | 
sweating

വിയർപ്പ് എന്നത് ശരീരത്തിലെ  സ്വാഭാവികമായ പ്രക്രിയ ആണ് . ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനും ശരീര താപനില നിലനിർത്താനും സഹായിക്കുന്നു. പക്ഷെ വിയർപ്പ് നാറ്റം എന്നുള്ളത് ആരും ആഗ്രഹിക്കുന്ന ഒന്നല്ല .പ്രത്യേകിച്ചും ആളുകൾ കൂടുന്നിടത്തോ, ഒരു മീറ്റിങ്ങിലോ നിങ്ങൾ പങ്കെടുക്കുന്നു എന്ന് കരുതുക. വിയർപ്പ് നാറ്റം എത്ര അസഹനീയമായിരിക്കും . നിങ്ങളുടെ ഫസ്റ്റ് ഇമ്പ്രഷൻ തന്നെ അത് ഇല്ലാതാക്കും .

യഥാർത്ഥത്തിൽ വിയർപ്പല്ല, മറിച്ച് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ഈ ദുർഗന്ധത്തിന് കാരണമാകുന്നത് .ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. 

ഈ വിയര്പ്പു നാറ്റത്തെ എങ്ങനെ ഇല്ലാതാക്കാം .. ആലോചിച്ച് തല പുണ്ണാക്കേണ്ട ,

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി 

  1. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക
  2.  ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
  3. മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ്
    കുറയ്ക്കും.
  4. കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക
  5. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും

ഇനി വിയർപ്പു നാറ്റം തടയാനുള്ള കുറുക്കു വഴി നോക്കാം 

വിനാഗിരി:
ഒരു കോട്ടൺ പഞ്ഞി എടുത്ത് കുറച്ച് വിനാഗിരി മുക്കി, വിയർക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പുരട്ടുക. വിനാഗിരി ചർമ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കാൻ സഹായിക്കുകയും ദുർഗന്ധം ഉളവാക്കുന്ന ഏതെങ്കിലും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.

ചെറുനാരങ്ങ:
വിനാഗിരി പോലെ, ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാൻ നാരങ്ങയും ഫലപ്രദമായി പ്രവർത്തിക്കുന്നു. ഒരു നാരങ്ങ പകുതിയായി മുറിച്ച് നിങ്ങളുടെ കക്ഷത്തിന്റെ ഭാഗത്ത് പുരട്ടുക

തക്കാളി
പുതുതായി പിഴിഞ്ഞെടുത്ത രണ്ട് കപ്പ് തക്കാളി നീര് ഒരു ബക്കറ്റ് വെള്ളത്തിൽ ചേർക്കുക. ഇത് ഉപയോഗിച്ച് കുളിക്കുക അല്ലെങ്കിൽ 20-30 മിനിറ്റ് നേരം ശരീരം അതിൽ മുക്കിവയ്ക്കുക. ദുർഗന്ധം ഉളവാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സഹായിക്കും.

ഗ്രീൻ ടീ:
ഒരു പാത്രത്തിൽ വെള്ളം എടുക്കുക, തിളപ്പിക്കുക, തുടർന്ന് കുറച്ച് ഗ്രീൻ ടീ ഇലകൾ ചേർക്കുക. അത് തണുത്തു കഴിഞ്ഞാൽ, ഒരു കോട്ടൺ പഞ്ഞി ഇതിൽ മുക്കി നിങ്ങളുടെ വിയർക്കാൻ സാധ്യതയുള്ള ശരീരഭാഗങ്ങളിൽ പ്രയോഗിക്കുക