ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായി  ടോപ്‌ലെസ് സ്റ്റൈൽ  
 

ചിത്രങ്ങൾ പങ്കു വച്ച്  ഐശ്വര്യ ലക്ഷ്മിയും ,പ്രിയ വാരിയരും 
 | 
TOPLESSSTYLE

ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുകയാണ് ടോപ്‌ലെസ് സ്റ്റൈൽ. നിരവധി നായികമാരാണ് ഈ ചലഞ്ചിൽ   പങ്കെടുത്തിരുന്നത്. മലയാളി നടിമാരുടെ ടോപ്‌ലെസ് തരംഗത്തിൽ  ഇപ്പോൾ അണിചേർന്നിരിക്കുകയാണ്  യുവതാരം ഐശ്വര്യ ലക്ഷ്മിയും. തൻറെ ഏറ്റവും പുതിയ ടോപ്‌ലെസ് ചിത്രമാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഐശ്വര്യയുടെ ചിത്രത്തിന് കമൻറുമായി നിരവധി യുവനടിമാർ രംഗത്തെത്തുകയും ചെയ്തു 

മലയാള സിനിമയിലെ ഒരുപിടി നല്ല ചിത്രങ്ങൾ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. കാണെക്കാണെ, അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്‍റേതായി പുറത്തിറങ്ങാനുള്ളത്.                               

നേരത്തെ പ്രിയ വാരിയർ പങ്കുവച്ച ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ ഹിറ്റായിരുന്നു .സെൽഫ് പോർട്രേയ്റ്റ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചത്.സ്പാനിഷിൽ ലവ് ആൻഡ് ലൈറ്റ് എന്നും എഴുതിയിട്ടുണ്ട്.മലയാളത്തിനു പുറമെ ബോളിവുഡിലും താരം അരങ്ങേറ്റം കുറച്ചിരിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്', 'ലവ് ഹാക്കേഴ്‌സ്', എന്നീ ഹിന്ദി ചിത്രങ്ങളുടെ ഭാഗമാണ് പ്രിയ വാര്യര്‍.

.