ലെഹങ്കയിൽ സുന്ദരിയായി ഭാവന ; കാണാം ചിത്രങ്ങൾ 

 | 
BHAVANA

മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകരേറെയാണ് ഭാവനയ്ക്ക്. ഇപ്പോള്‍ കന്നഡത്തില്‍ സജീവമാണ് താരം. മലയാളത്തിലേക്ക് താരം തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഭാവന.

ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്ഓബെര്‍ജിന്‍ ലെഹങ്ക അണിഞ്ഞ് സുന്ദരിയായ ഭാവനയാണ് ചിത്രങ്ങളിലുള്ളത്. ലക്ഷങ്ങള്‍ വിലയുണ്ടാക്കും ഭാവന അണിഞ്ഞിരിക്കുന്ന ലെഹങ്കയ്ക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഫോട്ടോയില്‍ നടിയെ കാണാന്‍ ക്യൂട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്

.

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് വരുന്നത്. സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയും ഈ ചിത്രത്തില്‍ എത്തുന്നത്.