നടി എവ്‌ലിൻ ശർമ വിവാഹിതയായി; ചിത്രങ്ങൾ കാണാം 
 

 | 
EVELYN

ബോളിവുഡ് നടി എവ്‌ലിൻ ശർമ വിവാഹിതയായി. ഡോക്ടർ തുഷാൻ ഭിന്ദിയാണ് വരൻ. 2019ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കോവിഡ് പ്രതിസന്ധികൾ മൂലം പിന്നീട് വിവാഹം നീണ്ടുപോകുകയായിരുന്നു. 

 

മോഡലും ജര്‍മന്‍ നടിയുമായ എവ്‌ലിന്‍ 2006ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

ടേണ്‍ ലെഫ്റ്റാണ് ആദ്യ ചിത്രം. ഫ്രം സിഡ്‌നി വിത്ത് ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. നൗത്താങ്കി സാല,യെ ജഹാനി ഹയ് ദീവാനി എന്നീ ചിത്രങ്ങളിലൂടെ ബിടൗണിൽ ശ്രദ്ധേയായി.

പ്രഭാസ് നായകനായി എത്തിയ സാഹോയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സിനിമയിൽ ജെന്നിഫർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.