കണ്ടാൽ മൂത്രമൊഴിച്ച പോലെ ..പക്ഷേ സംഗതി ട്രെൻഡാണ്..!  വൈറലായ ജീന്‍സ് വിപണിയിലേയ്ക്ക്
 

പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ
 | 
WET PANT
ന്യൂയോർക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്

 ഫാഷൻ ട്രെൻഡുകൾ അനുദിനം  മാറുകയാണ്.  പലപ്പോഴും വിചിത്രം ആണെന്ന് തോന്നുന്ന  പലതരം ഫാഷൻ ട്രെൻഡുകളും ഫാഷൻ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട് . അത്തരത്തിൽ കണ്ടാൽ ചിരി വരുമെങ്കിലും  സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ് ഈ വസ്ത്രം . എന്താണെന്നല്ലേ , സംഗതി  നമ്മുടെ ജീൻസ്‌ തന്നെ ..പക്ഷെ ഒരു വ്യത്യാസമുണ്ട് ..   പാന്റിൽ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്. പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ. എന്നാൽ ഇത് ഒരു ട്രെൻഡ് ആണെന്നുള്ളത് ഫാഷൻ പ്രേമികൾക്ക് മാത്രമേ മനസിലാകൂ .


 

ന്യൂയോർക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്. 'നന‍ഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം തന്നെ. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. സംഗതി എന്തായാലും ഈ  പാന്റിനെ ഏറ്റടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.