മുഖത്ത് മിന്നി മായുന്ന മായകാഴ്ചകൾ ; മിമിചോയുടെ ഫേസ് ആര്‍ട് വൈറല്‍
 

28-ാം വയസ്സില്‍ ബ്യൂട്ടി സ്‌കൂളില്‍ നിന്ന് പഠിച്ച ഇലൂഷ്യന്‍ മേക്കപ്പ് ആണ് മിമിയുടെ ജീവിതം മാറ്റിമറിച്ചത്
 | 
mimi choi

 കാനഡയിലെ വാന്‍കൂവറില്‍ താമസിക്കുന്ന മിമി ചോയ് ഫേസ് ആര്‍ട്ടിലൂടെ പ്രശസ്തയാണ്.ഇവരുടെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആര്‍ട്ട് വര്‍ക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരാണുള്ളത്. 

28-ാം വയസ്സില്‍ ബ്യൂട്ടി സ്‌കൂളില്‍ നിന്ന് പഠിച്ച ഇലൂഷ്യന്‍ മേക്കപ്പ് ആണ് മിമിയുടെ ജീവിതം മാറ്റിമറിച്ചത്.ഏറ്റവും ഒടുവില്‍ മിമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം എട്ട് മണിക്കൂര്‍ സമയം എടുത്തു.

അതിന്റെ വീഡിയോയും മിമി പങ്കുവെച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.സ്‌കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് മിമി മുഴുവന്‍ സമയവും മേക്കപ്പിലേക്ക് ഇറങ്ങിയത്. മേക്കപ്പിലൂടെ ശരീര ഭാഗങ്ങള്‍ മാറ്റിയെടുക്കുന്ന മാന്ത്രിക വിദ്യയാണ് മിമി ചോയുടെ കലാവിരുതിലൂടെ കാണുന്നത്