ചില്ലറക്കാരിയല്ല  ഈ  സുന്ദരി ?

ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കൺ ഇമേജ് ഒരു സ്ത്രീയുടെ മുഖമാണ്
 | 
club house

 ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ തരംഗം സൃഷ്‌ടിച്ച  സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ആളുകൾക്ക് പരസ്പരം സംസാരിക്കാൻ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കൺ ഇമേജ് ഒരു സ്ത്രീയുടെ മുഖമാണ്. ഈ സ്ത്രീ ആരെന്ന സംശയം ആണ് ഇപ്പോൾ എല്ലാവരിലും .

ആരാണ് ഈ സുന്ദരി ?

ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളിൽ പ്രമുഖയായിരുന്ന സാമൂഹ്യപ്രവർത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കൺ ഇമേജായി നിർത്തിയിരിക്കുന്നത്. ഏഷ്യൻ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയോടെല്ലാം പ്രതികരിക്കാൻ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാർഗം ക്ലബ് ഹൗസിലെ ഒരു റൂമായിരുന്നു. വിഷ്വൽ കലാകാരി എന്ന നിലയിലാണ് അവർ പ്രശസ്തി നേടിയിരുന്നത്.മാത്രമല്ല ആപ്ലിക്കേഷനിലൂടെ വിവിധ എൻജിഒകൾക്കും മറ്റും പണം സംഭാവന നൽകാനുള്ള ഫീച്ചർ ഉൾപ്പെടുന്നതിന് പിന്നിലും പ്രവർത്തിച്ചു.

ഏഴ് ലക്ഷം ആളുകൾ വരെ അന്ന് അവരെ കേൾക്കാനായി ചാറ്റ്‌റൂമിൽ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയിൽ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കൺ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.ആ​ഗോള തലത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ ആർട്ട് സ്റ്റുഡിയോകളിൽ ഒന്നിന്റെ സ്ഥാപകയാണ് ഡ്രൂ കറ്റൗക. ഡ്രൂ കറ്റൗക സ്റ്രുഡിയോസ് ഇന്ന് 30 രാജ്യങ്ങളിലായി പടർന്ന് കിടക്കുകയാണ്.

എന്താണ് ഈ ക്ലബ് ഹൗസ്?

ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല. 

ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം. രു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറില്‍ കയറി നേരിട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല

എങ്ങനെ ക്ലബ് ഹൗസില്‍ ചേരാം?

സെമിനാര്‍, അല്ലെങ്കില്‍ കുറച്ചു പേര്‍ കൂട്ടം കൂടി നില്‍ക്കുന്ന സംസാര സദസ്, ചര്‍ച്ചാ വേദികള്‍ അങ്ങനെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യങ്ങള്‍ വൃഛ്വല്‍ മേഖലയിലേക്ക് കൊണ്ടുവന്നാല്‍ എങ്ങനെ ഇരിക്കും; അതാണ് ക്ലബ് ഹൗസ്.

5000 പേരെ വരെ ഉള്‍പ്പെടുത്തി റൂം ക്രിയേറ്റ് ചെയ്യാം. റൂം ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റര്‍. ഇന്‍വൈറ്റ് ലഭിച്ച്‌ റൂമില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം. നിങ്ങള്‍ക്ക് കുറച്ച്‌ സ്വകാര്യത വേണമെങ്കില്‍ ക്ലോസ്ഡ് റൂമിനുള്ള സൗകര്യം ക്ലബ് ഹൗസില്‍ ലഭിക്കും.

പ്ലേ സ്റ്റോറിലും ഐഒഎസിലും ആപ്പുകള്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഇന്‍വൈറ്റ് ലഭിക്കുന്ന ലിങ്കുകള്‍ അല്ലെങ്കില്‍ ഐഡി വെച്ച്‌ ഓരോ ക്ലബില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്.മലയാളികളുടെ വന്‍തിരക്കാണ് ക്ലബ് ഹൗസില്‍. വലിയ തോതില്‍ ഉപഭോക്താക്കള്‍ പ്രവേശിക്കാന്‍ തുടങ്ങിയോടെ ആപ്പും തകരാറിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

പ്രശ്‌നങ്ങള്‍

നിലവില്‍ ക്ലബ്ഹൌസില്‍ ഒരു ചര്‍ച്ച വേദി 'റൂം' ഉണ്ടാക്കിയാല്‍ അത് തീര്‍ത്തും ലൈവാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്,  ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവര്‍ പറയുന്നുണ്ട്.  നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോര്‍ഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്നങ്ങള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ കമ്പനി നിലപാട് മാറ്റിയേക്കാം. ഇത് സ്വകാര്യതയുടെ കാര്യമാണ്. ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്.