തിരകൾ തീരം തൊടുമ്പിൽ ഉച്ചത്തിൽ കേൾക്കാം സംഗീതം !!! ഈ ഭീമൻ പിയാനോ നിങ്ങളെ  അത്ഭുതപെടുത്തും 

തിരമാലകൾ തട്ടുമ്പോൾ മനോഹരമായി സംഗീതമൊഴുകുന്ന ഒരു സംഗീതോപകരണമാണ് ഇത് എന്ന് പറയാം.
 | 
zadar-sea-organ


പ്രകൃതി യഥാർത്ഥത്തിൽ അത്ബുധങ്ങളുടെ ഒരു കലവറയാണ്. ചില നിർമിതികൾ നമ്മുടെ കണ്ണുകളെയും കാതുകളെയും പോലും അതിശയിപ്പിക്കും . സത്യമാണോ അതോ മിഥ്യയാണോ എന്നുപോലും തോന്നിപോകും .അത്തരത്തിലുള്ള ഒരു നിര്മിതിയാണ് മോർസ്‌കെ ഓർഗുൾജെ . തിരമാലകൾ തട്ടുമ്പോൾ മനോഹരമായി സംഗീതമൊഴുകുന്ന ഒരു സംഗീതോപകരണമാണ് ഇത് എന്ന് പറയാം.

ഏവരെയും ആശ്ച്ചര്യപെടുത്തുന്ന   ഈ സംഗീതോപകരണം സ്ഥിതി ചെയ്യുന്നത് ക്രൊയേഷ്യയിലെ സാദറിലാണ്  . അതും കടലിനോട് ചേർന്ന്. ആദ്യ മാത്രയിൽ കടലിലേക്കിറങ്ങാൻ നിര്മ്മിച്ച  മാർബിൾ പടികൾ മാത്രമാണ് ഇതെന്നാണ് തോന്നുക.

എന്നാൽ അൽപസമയം ഇവിടെ നിന്നാൽ നടക്കുന്ന കാര്യങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും .അതായത് തിരമാലകൾ ഈ മാർബിൾ പടികളിൽ തട്ടുമ്പോൾ പിയാനോയിൽ നിന്നുയരുന്നതു പോലെയുള്ള സംഗീതം കേൾക്കാം. ആർക്കിടെക്ടായ നിക്കോള ബാസിക് ആണ് ഈ ഭീമൻ പിയാനോയുടെ നിർമാണത്തിന് പിന്നിൽ.


 
  മാർബിൾ പടികൾക്കിടയിൽ ദ്വാരങ്ങളിട്ടാണ് ഈ ഭീമൻ പിയാനോ നിർമിച്ചിരിക്കുന്നത്. പ്രത്യേക പോളിയെത്തലീൻ പൈപ്പുകളും ഏഴ് വിസിലുകളും നൽകിയിരിക്കുന്നു. തിരയിളകുമ്പോഴുണ്ടാകുന്ന കാറ്റ് ദ്വാരങ്ങളിൽ പ്രവേശിക്കുമ്പോഴാണ് സംഗീതമുണ്ടാകുന്നത്. ഇവിടെ നിന്നും ഉയരുന്ന സംഗീതത്തിന് തിമിംഗലങ്ങളുടെ ശബ്ദവുമായി ബന്ധമുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഏകദേശം 70 മീറ്റർ നീളമുണ്ട് ഈ ഭീമൻ സംഗീതോപകരണത്തിന്.

 അതുകൊണ്ടുതന്നെയാണ് അപൂർവമായ ഈ സംഗീതോപകരണത്തെ ഭീമൻ പിയാനോ എന്ന് പലരും വിശേഷിപ്പിക്കുന്നതും. 2005-ലാണ് ഇവിടം സന്ദർശകർക്കായി തുറന്നുകൊടുത്തത്.