ആരാണീ എ ആർ റഹ്മാൻ ? ഭാരതരത്ന ഒക്കെ എന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിന് തുല്യം  

രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത് രത്നയെക്കുറിച്ചും ഓസ്‌കർ ജേതാവ് എ.ആർ റഹ്മാനെയും അപമാനിക്കുന്ന തരത്തിൽ സംസാരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നുണ്ട്
 | 
ar rahman

ഹിന്ദുപുരം തെലുങ്കുദേശം പാർട്ടി എംഎൽഎയും തെലുങ്ക് ചലച്ചിത്ര നടനുമായ നന്ദമുരി ബാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ . രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത് രത്നയെക്കുറിച്ചും ഓസ്‌കർ ജേതാവ് എ.ആർ റഹ്മാനെയും അപമാനിക്കുന്ന തരത്തിൽ സംസാരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ  പ്രചരിക്കുന്നുണ്ട്.

ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്മാനെയും ഭാരതരത്‌നത്തെയും അപമാനിച്ചത്. ഈ അവാർഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നൽകിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാർഡും. എ.ആർ റഹ്മാൻ എന്ന് വിളിക്കുന്ന ഒരാൾ ഓസ്‌കാർ അവാർഡ് നേടിയതായും ഞാൻ കേട്ടു. റഹ്മാൻ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്ന ഒക്കെ എന്റെ അച്ഛൻ എൻ.ടി.ആറിന്റെ കാൽവിരലിലെ നഖത്തിന് തുല്യമാണെനന്ും അദ്ദേഹം പറയുന്നു.

അതേസമയം രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത് രത്നയെ അപമാനിച്ചതിന് ബാലകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.ഇതുവരെ അവാർഡ് നേടിയ വിശിഷ്ടാതിഥികളെ അപമാനിക്കുന്നതാണ് ഇത്തരത്തിലുള്ള പരാമർശമെന്നും വിമർശനം ഉയരുന്നുണ്ട്.