വിക്രം വേദ  ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു ; ഹൃതിക് റോഷനും സെയ്ഫ് അലി ഖാനും ഏറ്റുമുട്ടും

2022 സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 | 
vikram veda

തമിഴില്‍ വന്‍ വിജയം നേടിയ വിക്രം വേദ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു. മാധവനും വിജയ് സേതുപതിയും തമിഴില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഹിന്ദിയില്‍ ഹൃതിക് റോഷനും സെയ്ഫ് അലി ഖാനുമാണ് അവതരിപ്പിക്കുക.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് വിക്രം വേദ ബോളിവുഡ് റീമേക്കിനെ കുറിച്ച് അറിയിച്ചത്. 2017ല്‍ പുറത്തിറങ്ങിയ വിക്രം വേദ ഗായത്രി-പുഷ്‌ക്കറാണ് സംവിധാനം ചെയ്തത്.

മാധവന്‍ വിക്രമെന്ന ഒരു പൊലീസ് ഇന്‍സ്‌പെക്ടറായും വിജയ് സേതുപതി വേദയെന്ന അധോലോക നായകനെയും അവതരിപ്പിച്ചു. ബോളിവുഡ് റീമേക്കും ഗായത്രി-പുഷ്‌ക്കറാണ് സംവിധാനം ചെയ്യുന്നത്.

2022 സെപ്തംബര്‍ 30ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.