ബ്ലാക്ക് & വൈറ്റിൽ തൃമൂർത്തികൾ ; വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു 

മല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
 | 
vikram

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം. കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തില്‍ നരേനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നരേന് പുറമെ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.