വരവറിയിച്ച്  ടോവിനോ തോമസ് 

 | 
വരവറിയിച്ച് ടോവിനോ തോമസ്

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വരവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാകേഷ് രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തിര,ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാകേഷ് തിരക്കഥയെഴുതിയ ചിത്രമാണിത്.

വിശ്വജിത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 'അരവിന്ദന്റെ അതിഥികള്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കല-നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്, വിതരണം-കലാസംഘം, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.