ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ ?ചൊറിയാൻ വന്ന സന്തോഷ് കീഴാറ്റൂരിനെ കേറി മാന്തി ഉണ്ണിമുകുന്ദൻ

 | 
ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ ?ചൊറിയാൻ വന്ന സന്തോഷ് കീഴാറ്റൂരിനെ കേറി മാന്തി ഉണ്ണിമുകുന്ദൻ

കഴിഞ്ഞ ദിവസം എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസിച്ച് ഉണ്ണി മുകുന്ദന്‍ ഹനുമാൻ വിഗ്രഹവും എടുത്ത് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു .ചിത്രത്തിന് താഴെ നടൻ ക മന്റും , അതിനുള്ള മറുപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത് 

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

ചേട്ടാ… നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുതെന്നും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി.