#shameonyousamantha ക്യാംപെയിന്‍ ട്വിറ്ററിൽ   ആളിപ്പടരുന്നു 

ഫാമലി മാന്‍ സീസണ്‍ 2  സീരീസില്‍ സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം.
 | 
samantha


ആമസോൺ സീരീസ് ഫാമിലി മാൻ സീസൺ 2 വിവാദത്തെ തുടർന്ന് നടി സാമന്തയ്‌ക്കെതിരായ വിദ്വേഷ പ്രചാരണം ട്വിറ്ററിൽ കൊഴുക്കുന്നു  സീരീസിൽ സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കൻ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. #shameonyousamantha എന്ന ഹാഷ്ടാഗാണ് ഇതിനോടകം ട്വിറ്ററിൽ ട്രെന്റിങ്ങായിരിക്കുന്നത്


ശ്രീലങ്കൻ തമിഴ് ജനതയുടെയും തമിഴ്‌നാട്ടിലെ ജനങ്ങളെടെയും വിശ്വാസങ്ങളെ വ്രണപ്പടുത്തുന്നു എന്ന വിവാദം കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിൽ നടക്കുന്നു. സീരീസിൽ സമാന്ത അവതരിപ്പിക്കുന്നത് ഒരു ചാവേർ കഥാപാത്രത്തെയാണെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സീരീസ് ബാൻ ചെയ്യണമെന്ന പ്രതിഷേധം ശക്തമായിരുന്നു.

രാജി എന്നാണ് സീരീസിൽ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാൽ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് വാദം. രാജിയിലൂടെ അത്തരം വിഭാഗക്കാരെ ആക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നാണ് ട്വിറ്ററിൽ വരുന്ന മിക്ക ട്വീറ്റിന്റെയും ഉള്ളടക്കം.