കിറ്റുകൊണ്ട്  വിശപ്പടങ്ങുമായിരിക്കും, എന്നാല്‍ മനുഷ്യന്റെ  മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്‍കുകയായിരുന്നു.
 | 
TINI TOM

ഭക്ഷ്യ കിറ്റ് നല്‍കിയത് കൊണ്ട് മാത്രം ജനങ്ങളെ സന്തോഷിപ്പിക്കാനാവില്ലെന്ന് നടന്‍ ടിനി ടോം. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു ടിനിയുടെ പ്രതികരണം.

‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു.

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്‍കുകയായിരുന്നു.

ഇതോടെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ആഗസ്റ്റ് രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിന് പിന്നാലെയാണ് കേരളത്തില്‍ ചിത്രീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്