'വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം'  തൊഴിലാളി ദിനത്തിൽ  'തുറമുഖ'ത്തിന്റെ പുതിയ പോസ്റ്റർ

1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്.
 | 
'വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം' തൊഴിലാളി ദിനത്തിൽ 'തുറമുഖ'ത്തിന്റെ പുതിയ പോസ്റ്റർ

ലോക തൊഴിലാളി ദിനത്തിൽ എല്ലാ തൊഴിലാളികൾക്കും കൃതജ്ഞത അർപ്പിച്ചുകൊണ്ടാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിൽ വാക്കുകൾ കടമെടുത്തുകൊണ്ടാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി, ജോജു ജോർജ്, ഇന്ദ്രജിത്ത്, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരെയും പോസ്റ്ററിൽ കാണാം.

1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. ബിജുമേനോന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിവിൻ പോളി, ഗീതു മോഹൻദാസ്, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവർ പോസ്റ്റർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.