ഫാമിലി മാന്‍ രണ്ടാം സീസണ്‍ ആമസോണിലെത്തി

ഫാമിലി മാന്‍ സീസണ്‍ 2 വിവാദത്തില്‍ സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ ക്യാംപെയിന്‍ ഉയരുന്നുണ്ട് 
 | 
Family man

ജനപ്രിയ വെബ് സീരിസുകളില്‍ ഒന്നായ ദി ഫാമിലി മാന്‍ രണ്ടാം സീസണ്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തി.

റിലീസിന് ഒരു ദിവസം മുമ്പാണ് ആമസോണില്‍ ഫാമിലി മാന്‍ സീസണ്‍ 2വിന്റെ എപ്പിസോഡ് പ്രദര്‍ശിപ്പിച്ചത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഹിന്ദി വെബ് സീരീസാണ് ദി ഫാമിലി മാന്‍.

ചിത്രത്തിലെ അഭിനയത്തിന് മനോജ് ബാജ്‌പേയ്ക്ക് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. സീരിസിന്റെ രണ്ടാം സീസണില്‍ പ്രധാന കഥാപാത്രമായി സമാന്തയും എത്തുന്നുണ്ട്.

അതേസമയം, ഫാമിലി മാന്‍ സീസണ്‍ 2 വിവാദത്തില്‍ സമാന്തക്കെതിരെ ട്വിറ്ററില്‍ വ്യാപക വിദ്വേഷ ക്യാംപെയിന്‍. സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കന്‍ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം.#shameonyousamantha എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞിരിക്കുകയാണ്