' ചെകുത്താനെ ചവിട്ടി പുറത്താക്കി.. പ്രിയ കേരളമേ നിങ്ങള്‍ക്ക്  നന്ദി'  ;പ്രകാശ് രാജ്
 

നിയമസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 140 സീറ്റുകളില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്
 | 
' ചെകുത്താനെ ചവിട്ടി പുറത്താക്കി.. പ്രിയ കേരളമേ നിങ്ങള്‍ക്ക് നന്ദി' ;പ്രകാശ് രാജ്

ചെന്നൈ: നിയമസഭ തെരഞ്ഞടുപ്പില്‍ പിണറായി വിജയനെ പ്രശംസിച്ചും കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്.

'ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.'-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ 140 സീറ്റുകളില്‍ 99 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. ആകെ ഉണ്ടായിരുന്ന സിറ്റിങ് സീറ്റിലും ബിജെപി പരാജയപ്പെടുകയായിരുന്നു.