തെലുങ്കു സിനിമ എന്നെ അറസ്റ്റ് ചെയ്തു’; ഹരീഷ് പേരടി

. മാറ്റ്നി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.
 | 
HAREESH PERASDI

ബോളിവുഡ് താരം തപ്സി പന്നു തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്.

മലയാള സിനിമ താരമായി ഹരീഷ് പേരടിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹരീഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കു സിനിമ ഇന്‍ഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നാണ് താരം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

‘തെലുങ്കു സിനിമ ഇന്‍ഡസ്ട്രി എന്നെ തപ്സി പന്നുവിനും സംവിധായകന്‍ സ്വരൂപ് ആര്‍എസ്ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു’;ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ് ആര്‍എസ്ജ് മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മാറ്റ്നി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.