അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റിമേക്ക്, ടീസർ പുറത്ത്

 | 
hostel

ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റിമേക്ക് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഹോസ്റ്റല്‍ എന്നാണ് ചിത്രത്തിന്റെ പേര് അശോക് സെല്‍വനാണ് ചിത്രത്തിലെ നായകന്‍.

ധ്യാനിന്റെ വേഷമാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്നത്. പ്രിയ ഭവാനി ശങ്കര്‍ നമിത പ്രമോദിന്റെ വേഷത്തിലെത്തുന്നു. കെപിഐ യോ​ഗി, കൃഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാസറാണ് മുകേഷ് അവതരിപ്പിച്ച അച്ചന്‍ വേഷത്തില്‍ എത്തുന്നത്.