തമിഴ് ചലച്ചിത്ര താരം  ചെല്ലാദുരൈ അന്തരിച്ചു

വിജയ് ചിത്രം ‘തെരി’, ധനുഷിന്റെ ‘മാരി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്
 | 
തമിഴ് ചലച്ചിത്ര താരം ചെല്ലാദുരൈ അന്തരിച്ചു

തമിഴ് ചലച്ചിത്ര താരം ആര്‍എസ്‌ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അദ്ദേഹത്തെ അബോധാവസ്‌ഥയിൽ കണ്ടെത്തുക ആയിരുന്നു.

ഹൃദയാഘാദമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രണ്ട് മണിയോടെ മരണനാന്തര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം. നിരവധി സിനിമകളില്‍ സഹനടനായി വേഷമിട്ട ചെല്ലാദുരൈ വിജയ് ചിത്രം ‘തെരി’, ധനുഷിന്റെ ‘മാരി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിന് കൈയ്യടി നേടിക്കൊടുത്തു. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. സഹപ്രവര്‍ത്തകരും ആരാധകരും ഉൾപ്പടെ നിരവധിപേർ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.