സുരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു

സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
 | 
surarai-potru

സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം സുരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.

എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് സുരറൈ പോട്രു പറയുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.

വലിയ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കരയാണ്. അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക