ശ്രീശാന്തിന്റെ നായികയാകാൻ സണ്ണി ലിയോൺ 

'പട്ടാ' പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.ചിത്രത്തില്‍ സിബിഐ ഓഫീസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. പ്രമുഖ ഗുജറാത്തി നടന്‍ ബിമല്‍ ത്രിവേദിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 | 
sreesanth

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയാകാൻ ഒരുങ്ങി ബോളിവുഡ് താരം സണ്ണി ലിയോണ്‍.ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ' പട്ടാ ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരു ഫ്രെയിം പങ്കിടുന്നത്.

'പട്ടാ' പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.ചിത്രത്തില്‍ സിബിഐ ഓഫീസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. പ്രമുഖ ഗുജറാത്തി നടന്‍ ബിമല്‍ ത്രിവേദിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന.ഇതിന് മുൻപ് 2017ൽ അക്‌സർ 2 എന്ന ബോളിവുഡ് ചിത്രത്തിലും ശ്രീശാന്ത് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 

കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ തെരഞ്ഞെടുത്തതെന്ന് ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.ചിത്രത്തിന്റെ തിരക്കഥയും ആർ രാധാകൃഷ്ണൻ തന്നെയാണ് എഴുതിയിരിക്കുന്നത്.