'ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക'  നടൻ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്

 | 
'ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക' നടൻ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്

കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. ‘സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്‌നേഹവും’ എന്ന് പാര്‍വതി പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയതായി സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു.


 

അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരുന്നു.

തമിഴ്നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചേർന്ന് എന്റെ ഫോൺ നമ്പർ ചോർത്തി. 24 മണിക്കൂറിലധികമായി അഞ്ഞൂറിലധികം ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വധ ഭീഷണിയും ബലാൽസം​ഗ ഭീഷണിയും മുഴക്കിയാണ് ഫോൺകോളുകൾ വരുന്നത്. എല്ലാ കോളുകളും റെക്കോേർഡ് ചെയ്തിട്ടുണ്ട്. എല്ലാം പോലിസിന് കൈമാറുന്നു. ഞാൻ മിണ്ടാതിരിക്കില്ല, അത് തുടരുക തന്നെ ചെയ്യും. എന്ന് സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.


 

കൊവിഡ് വിഷയത്തിൽ സിദ്ധാർത്ഥ് നേരത്തേ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഐടി സെൽ സിദ്ധാർത്ഥിന്റെ ഫോൺ നമ്പർ ചോർത്തിയതായി ആരോപണമുയരുന്നത്.