കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം ; 'കടുവ 'ചിത്രീകരണം നിർത്തി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്
 | 
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം ; 'കടുവ 'ചിത്രീകരണം നിർത്തി

സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടുവ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുന്നു എന്ന് സംവിധയകാൻ ഷാജി കൈലാസ്. സ്ഥിതിഗതികൾ ഭേദമാകുമ്പോൾ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ജിനു വി. എബ്രഹാം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.