ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് 
 

200 മുതൽ 250 കോടി രൂപ വരെയാണ് ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നത് എന്നാണ് സൂചന.സിനിമയുടെ തിരക്കഥ ഉടൻ പൂർത്തിയാകുമെന്നും റിപ്പോർട്ട്‌ ഉണ്ട്. 
 | 
Ganguli

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതം ബിഗ്സ്ക്രീനിലേക്ക്.ന്യൂസ്‌ 18നോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്ററില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ജീവതമാണ് സിനിമയാക്കുന്നത്.

ബയോപിക് ഒരു വലിയ ബജറ്റ് ബോളിവുഡ് ചിത്രമായിരിക്കും.ഒരു വലിയ ബാനർ പ്രൊഡക്ഷൻ ഹൗസിന്റെ സഹായത്തോടെയായിരിക്കും സിനിമയുടെ നിർമ്മാണം.200 മുതൽ 250 കോടി രൂപ വരെയാണ് ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നത് എന്നാണ് സൂചന.സിനിമയുടെ തിരക്കഥ ഉടൻ പൂർത്തിയാകുമെന്നും റിപ്പോർട്ട്‌ ഉണ്ട്. 

അതേസമയം ഗാംഗുലിയുടെ ജീവിതം സിനിമയാകുമ്പോൾ അദ്ദേഹത്തിന്റെ റോൾ ആരുചെയ്യുമെന്ന ചില ചോദ്യങ്ങളും ഉയർന്നിരുന്നു.ഈ ചോദ്യത്തിനും അദ്ദേഹം തന്റെതായ മറുപടി നൽകിയിട്ടുണ്ട്. ചിത്രത്തില്‍ തന്റെ വേഷം ചെയ്യാന്‍ റണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മറ്റ് താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്.ആയതിനാൽ രൺബീറിനെ നായകനാക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ല.സിനിമ എപ്പോൾ റിലീസ് ചെയ്യുമെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.