അഞ്ച് മില്യണ്‍ കാഴ്ചക്കാരുമായി  'സാര്‍പട്ടാ പരമ്പരൈ'- ട്രെയ്‌ലര്‍
 

 | 
sarpatta

തമിഴ് സൂപ്പര്‍ താരം ആര്യ പ്രധാന വേഷത്തില്‍ എത്തുന്ന പാ രഞ്ജിത്ത് ചിത്രം 'സാര്‍പട്ടാ പരമ്ബരൈ'യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഇപ്പോള്‍ അഞ്ച് മില്യണ്‍ കാഴ്ചക്കാരുമായി ആര്യ ചിത്രം 'സാര്‍പട്ടാ പരമ്പരൈ'യുടെ ട്രെയ്‌ലര്‍ മുന്നേറുകയാണ്.

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണ് ചെയ്യുന്നത് . ആമസോണ്‍ പ്രൈമില്‍ ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ കുറിച്ചാണ് കഥ പറയുന്നത്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്.